ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ചെയ്തുപോയ ഒരു തെറ്റ്, വളരെ ചെറിയ ഒരു തെറ്റ്, പിന്നീട് ഒരുപാടുകാലം നിങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടോ? സമയചക്രം പിന്നിലേക്ക് കറക്കി ആ ഒരു നിമിഷത്തിലേക്ക് തിരിച്ചു ചെല്ലാന്‍ കഴിഞ്ഞെങ്കില്‍ ആ തെറ്റ് തിരുത്താമായിരുന്നു എന്ന് ചിന്തിച്ചു പോയിട്ടുണ്ടോ? എങ്കില്‍ ഈ കഥയിലെ ഞാന്‍, ഒരു പക്ഷെ നിങ്ങള്‍ തന്നെ ആവാം.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. നാട്ടിലേക്കുള്ള ബസ്സും കാത്തു ഞാന്‍ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ഒപ്പം എന്റെ സഹോദരിയും ഉണ്ട്. സമയം ഏറെ വൈകിയിരുന്നു. ഓഫീസില്‍ ഇന്ന് പതിവിലും അധികം പണി ഉണ്ടായിരുന്നതുകൊണ്ട് ഇറങ്ങാന്‍ വൈകി. കുറച്ചധികം നേരമായി ബസ്സുകള്‍ ഒന്നും വരുന്നില്ല. അല്ലെങ്കിലും കാത്തുനില്ക്കാന് ആളുകള്‍ ഉണ്ടെന്നു അറിയുമ്പോള്‍ ഈ ബസ്സുകള്‍ എന്നും താമസിച്ചല്ലേ വരാറുള്ളൂ!!!! അക്ഷമനായി ഞാന്‍ പിറുപിറുത്തു. ബസ് സ്റ്റോപ്പില്‍ നാലഞ്ച് പേര് കൂടി നില്‍പ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ദേഷ്യവും നിരാശയും ഒക്കെ കാണാം.
അപ്പോഴാണ് അവിടേക്ക് ഒരു ബസ് വന്നു നിന്നത്. ഞാന്‍ ബോര്‍ഡ് വായിച്ചു. എനിക്ക് പോകാനുള്ള ബസ് അല്ല. നാശം. ഇന്ന് ഇത്തിരി നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങെണ്ടതായിരുന്നു!!
ബസ് സ്റ്റോപ്പില്‍ നിന്നിരുന്നവരില്‍ ചിലര്‍ ആ ബസ്സില്‍ കയറിപ്പോയി.
ബസ്സ് സ്റ്റോപ്പില്‍ നിന്ന കുറേപ്പേര് ആ ബസ്സില്‍ കയറിപ്പോയെന്നു തോന്നുന്നു. ഇപ്പോള്‍ ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത്. ഒത്ത ശരീരം, കട്ടി മീശ. പാന്റും ഷര്‍ട്ടും ആണ് വേഷം. ഒരു കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്. ഈ രാത്രിയിലും കണ്ണടയോ?ചുറ്റുപാടും എന്തോ പരതുന്നുണ്ട്. അയാള്‍ അന്ധന് ആണെന്ന് തോന്നുന്നു. അടുത്ത് ആളുകള്‍ ആരെങ്കിലും നില്ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാവും. പാവം. എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ആരും അയാളെ ശ്രദ്ധിക്കുന്നേയില്ല.
ഞാന്‍ പതിയെ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു. എന്നിട്ട് കാര്യം തിരക്കി. അയാള്‍ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. അവിടേക്ക് പോകണം. സമയം വൈകിയത് കാരണം ഇന്നിനി ബസ്സുകള്‍ ഒന്നും ഉണ്ടാവില്ല. ഒരു ഓട്ടോ വിളിച്ചു പോകണം. അതിനാണ് ഒരു സഹായത്തിനു ആളെ തിരഞ്ഞത്. ഓട്ടോ സ്റ്റാന്റ് റോഡിനു എതിര് വശത്താണ്. റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടാവും. പാവം. 'ഞാന്‍ ഓട്ടോ വിളിച്ചു വരാം' ഞാന്‍ അയാളോട് പറഞ്ഞു.
റോഡ് മുറിച്ചു കടക്കാന്‍ തിരിഞ്ഞ ഞാന്‍ കണ്ടത് അവിടേക്ക് വന്നടുക്കുന്ന ഒരു ബസ്സ് ആണ്. ഇത്തവണ എനിക്ക് പോകാനുള്ള ബസ്സ് തന്നെ. ഒരു പാട് നേരമായുള്ള കാത്തിരിപ്പില്‍ മുഷിഞ്ഞത് കൊണ്ടാവാം, ആ ബസ്സിലേക്ക് ഓടിക്കേറാന് ആണ് പെട്ടെന്ന് തോന്നിയത്. ഓട്ടോ വിളിക്കണം എങ്കില്‍ റോഡ് മുറിച്ചു കടക്കന്നു കുറച്ചു ദൂരം പോകണം. അപ്പോഴേക്കും ഈ ബസ്സ് പോകും എന്ന് ഉറപ്പാണ്. ഇനിയും ഒരു ബസ്സിനായി അവിടെ കാത്തു നില്‍ക്കുന്നതിനെ പറ്റി എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ. ബസ്റ്റ് സ്റ്റോപ്പില്‍ ആണെങ്കില്‍ ഇനിയും ആളുകള്‍ ശേഷിക്കുന്നുണ്ട്. അവരില്‍ ആരെങ്കിലും ഒരാള്‍ അയാള്‍ക്ക് ഓട്ടോ വിളിച്ചു കൊടുക്കുക തന്നെ ചെയ്യും.
ഞാന്‍ തിരിഞ്ഞു നിന്ന് അയാളോട് പറഞ്ഞു, 'ചേട്ടാ എനിക്ക് പോകാനുള്ള ബസ്സ് വന്നു. ഞാന്‍ ഇതില്‍ കയറുകയാണ്. ഇവിടെ വേറെ ആളുകള്‍ നില്‍പ്പുണ്ട്. അവരില്‍ ആരെങ്കിലും ചേട്ടന് വണ്ടി വിളിച്ചു തരും'. ഇത് പറയുമ്പോള്‍ എത്രയും വേഗം ആ ബസ്സില്‍ ഒന്ന് കയറിപ്പട്ടുന്നതിനെ കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്ത. അയാള്‍ തിരിച്ചൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
സഹോദരിയേയും കൂട്ടി ഞാന്‍ ആ ബസ്സിലേക്ക് ഓടിക്കയറി. നാശം, ഇരിക്കാന്‍ സീറ്റ് ഇല്ല. എന്തായാലും വണ്ടി കിട്ടിയെല്ലോ. ഞാന്‍ സമാധാനിച്ചു. വണ്ടി വിട്ടുകഴിഞ്ഞപ്പോഴാണ് ഞാന്‍ അയാളെ കുറിച്ച് ഓര്‍ത്തത്. ദൈവമേ ആരെങ്കിലും ആ ബസ്സ് സ്റ്റോപ്പില്‍ അവശേഷിച്ചിട്ടുണ്ടാകുമോ? അവരില്‍ ആരെങ്കിലും ആ മനുഷ്യനെ ശ്രദ്ധിച്ചിട്ടുണ്ടാകുമോ? അയാള്‍ക്ക് ഒരു ഓട്ടോ വിളിച്ചു കൊടുത്തിട്ടുണ്ടാകുമോ? അതോ അയാള്‍ സ്വയം തപ്പി തടഞ്ഞു റോഡ് മുറിച്ചു കടന്നു പോയിക്കാണുമോ? ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നി. നിസ്സഹായനായ ആ മനുഷ്യന് വേണ്ടി വളരെ നിസ്സാരമായ ഒരു സഹായം പോലും, എന്റെ ജീവിതത്തിലെ രണ്ടു നിമിഷം മാത്രം വില കൊടുക്കേണ്ടുന്ന ഒരു സഹായം പോലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെല്ലോ.
ബസ്സിലെ കണ്ടുക്ടരോട് എനിക്ക് ഇറങ്ങേണ്ട സ്ഥലപ്പേരു ഞാന്‍ പറഞ്ഞു. എന്റെ ശബ്ദം നന്നേ പതറിയിരുന്നത് കൊണ്ടാവാം, എനിക്ക് അത് ഒരു വട്ടം കൂടി ആവര്‍ത്തിക്കേണ്ടി വന്നു. മനസ്സിന് വല്ലാത്തൊരു ഭാരം. ബസ്സിന്റെ കമ്പിതൂണില് ചാരി ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു. രാത്രിയുടെ ഇരുട്ടില്‍ പിന്നിലേക്ക് ഓടി മറയുന്ന നിഴലുകളെ നോക്കി ഞാനും ആഗ്രഹിച്ചു. നഷ്ടപ്പെട്ടുപോയ ആ നിമിഷത്തിലേക്ക് ഒന്ന് മടങ്ങി ചെല്ലാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. ചെയ്തുപോയ ആ തെറ്റിന് , അല്ലെങ്കില്‍ ചെയ്യാതെ പോയ ആ ശരിക്ക് ഒരു പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍.
'ആരെങ്കിലും ഒരാള്‍ അയാള്‍ക്ക് തീര്‍ച്ചയായും ഒരു ഓട്ടോ വിളിച്ചു കൊടുത്തു കാണും' എന്റെ മനസ്സ് വെറുതെ ആശ്വസിച്ചു....
നന്നായി എഴുതിയിരിക്കുന്നു ഭാവുകങ്ങള്‍
ReplyDeleteഅനാവശ്യമായ തിരക്കുകള്‍ ജീവിതത്തില്‍ കൊണ്ട് നടക്കുന്ന ഒരു തലമുറ ആണ് ഇന്ന് ഉള്ളത്. വേണ്ടത് വേണ്ട സമയത്ത് ചിന്തിക്കുന്ന സ്വഭാവം ഇല്ല. ഒരു വണ്ടി മിസ്സ് ചെയ്താല്‍ എന്ത് സംഭവിക്കാന്‍ ആണ്, അടുത്ത വണ്ടി കത്ത് ഇരിക്കണം. അതിനുള്ള സമയം ഇല്ല. എന്റെ ഈ ബ്ലോഗ് വായിച്ചു നോക്ക്.
ReplyDeletehttp://anuzone.blogspot.com/2010/04/how-do-you-forget-your-child-while.html
പിന്നെ നിന്റെ ബ്ലോഗ് നന്നായിരിക്കുന്നു. പക്ഷെ ഭാഷയില്‍ ഒരു ചെറിയ പ്രശനം ഉണ്ട്. നീ സംസാര ഭാഷ ഉപയോഗിക്കുന്ന പോല്ലേ തോന്നുന്നു. എന്റെ ഒരു അഭിപ്രായം മാത്രം ആണ്.
Thanks Sony and Anoop for your comments....
ReplyDeleteGood one... Oru nalla feel undu.. Keep going :)
ReplyDeleteGood.
ReplyDeleteസോണിയ എന്റെ ബ്ലോഗില്‍ ഇട്ട ഒരു കമന്റ് വഴിയാണ് ഇവിടെയെത്തിയത്. എഴുത്ത് കുഴപ്പമില്ല. പക്ഷെ ഈ ടെമ്പ്ലേറ്റ് തീര്‍ച്ചയായും മാറ്റുക. അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നു.
ReplyDeleteJayanth and Tim, thanks for ur comments.
ReplyDeleteMano, വായിക്കാനുള്ള ബുദ്ധിമുട്ട് ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്. എന്റെ ഈ പുതിയ template കൊണ്ട് കുറച്ചു കൂടി ആയാസരഹിതമായി വായിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.
ഇനിയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.